ഡബ്ളിയു എം സി ഖത്തർ പ്രോവിൻസ് അംഗങ്ങളും കുടുംബാഗങ്ങളും ഒത്തു ചേർന്ന് ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ദോഹ മോഡേൺ എഡ്യുക്കേഷൻ സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് വിനോദ് പുത്തൻ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ മൺമറഞ്ഞുപോയ സ്വാതന്ത്ര്യ സമര സേനാനികളേയും, , ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമരത്തിൽ രക്ത സാക്ഷിത്വം വരിച്ച ദീരദേശാഭിമാനികളേയും അനുസ്മരിച്ചു.
ചടങ്ങിൽ
മാതൃരാജ്യത്തോടുള്ള കൂറും സ്നേഹവും പുതുക്കി പ്രഖ്യാപിക്കുന്ന ദേശീയ പ്രതിജ്ഞ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സുബിന വിജയ് അംഗങ്ങൾക്ക് ചൊല്ലികൊടുത്തു.
വൈസ് പ്രസിഡണ്ട് ജോൺഗിൽബർട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
സാം കുരുവിള, വർഗീസ് വർഗീസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ സ്വാഗതമാശംസിച്ചു. ട്രഷറർ ജിജി ജോൺ നന്ദി പറഞ്ഞു. ......
ദോഹ:നവീകരണത്തിന്റെയും സാംസ്കാരിക സംരക്ഷണത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പാരമ്പര്യവുമായി
ഖത്തർ ടിവി 55-ാം വാർഷികംആഘോഷിക്കുന്നു.
1970 ഓഗസ്റ്റ് 15 നാണ് ഖത്തർ ടി വി മിഴി തുറന്നത്. പൈതൃക സമ്പന്നമായ ഭൂതകാലത്തെ അതിന്റെ അഭിലാഷ വർത്തമാനവുമായി ബന്ധിപ്പിക്കുകയും
വാർത്തയോടൊപ്പം
വിദ്യാഭ്യാസത്തിലും സാംസ്കാരിക വിനിമയത്തിലും അതിഷ്ഠിതമായനിരവധി
പരിപാടികളുമായാണ് ഖത്തർ ടി വി പ്രേക്ഷകർക്കൊപ്പമുള്ളത്. ......
ദോഹ: ഖത്തർ സെൻട്രൽ ബാങ്കിന്റെ (ക്യുസിബി) ഡയറക്ടർ ബോർഡിനെ ഖത്തർഅമീർഅമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിനിയമിച്ചു.
2025 ലെ 25-ാം നമ്പർ അമീരിതീരുമാനപ്രകാരമാണ്നിയമനം. ക്യുസിബി ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ-താനിയാണ്ക്യുസിബി ഡയറക്ടർ ബോർഡിന്റെ അധ്യക്ഷൻ. ......
ദോഹ: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നോർത്ത് സെൻട്രൽ ICF-ന്റെ മൂന്ന് ഡിവിഷൻ കേന്ദ്രങ്ങളിലും ആവേശഭരിതമായി നടന്നു.ഉച്ചയ്ക്ക് 12.30ന് ഉം സലാലിൽ നടന്ന പരിപാടി ഖത്തർ മാപ്പിള കലാ അക്കാദമി പ്രതിനിധി ഷഫീർ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. മദീന ഖലീഫയിൽ KCF എഡ്യുക്കേഷൻ വിംഗ് ചെയർമാൻ ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫിയും അൽ ഖോറിലെ നോർത്ത് സ്റ്റാർ കിൻ്റർഗാർട്ടനിൽ നടന്ന സെഷൻ ചെമ്പൻ ശംസുദ്ദീൻ (KMCC) സാഹിബും ഉദ്ഘാടനം നിർവഹിച്ചു. ......
കുവൈറ്റ് മദ്യദുരന്തത്തിൽ കൂടുതൽ മലയാളികൾ മരിച്ചിട്ടുണ്ടെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കണ്ണൂർ സ്വദേശിയായ യുവാവ് ഉൾപ്പെടെ ആറു മലയാളികൾ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. ......
ദോഹ: ഖത്തറിൽ ഹൃസ്യ സന്ദർശനത്തിനു എത്തിയ വില്ല്യാപ്പല്ലി മയ്യന്നൂർ മഹല്ല് സാരഥികൾക്കു ബിൻ മഹ്മൂദ്ലുള്ള കാരവൻ റെസ്റ്റോറന്റ്ൽ വെച്ച് സ്വീകരണം നൽകി. മയ്യന്നൂർ മഹല്ല് കമ്മിറ്റി ഭരണ സമിതി മെമ്പർ തട്ടാൻകുനി അബ്ദുൽ കരീം, മുൻ ബഹ്റൈൻ എംപിഎംസി പ്രതിനിധി ജലീൽ മാക്കനാരി എന്നിവരാണ് സന്ദർശനാർതം ദോഹയിൽ എത്തിച്ചേർന്നത്. ......